രോഗിക്കൊപ്പം വന്നവർ മദ്യപിച്ച് ആശുപത്രി ആക്രമിച്ചു

Thumb Image
SHARE

തിരുവനന്തപുരം ആറ്റുകാൽ ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയവർ അക്രമം നടത്തിയെന്ന് പരാതി. ആശുപത്രി സൂപ്രണ്ടിനും ജീവനക്കാർക്കും പരുക്കേറ്റു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റെന്നു പറഞ്ഞ് യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘം അക്രമം നടത്തിയെന്നാണ് പരാതി. പരുക്കേറ്റ യുവാവിനെ ഡ്രസ് ചെയ്യുന്നതിനിടയിൽ ഒപ്പമെത്തിയവർ മിനി ഓപ്പറേഷൻ തിയറ്ററിൽ കയറണമെന്ന് വാശി പിടിച്ചെന്നും ജീവനക്കാർ തടഞ്ഞപ്പോൾ ആക്രമിച്ചെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

രോഗിക്കൊപ്പമെത്തിയവർ മദ്യപിച്ചിരുന്നെന്നും പരാതിയിലുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പ് അക്രമം നടത്തിയവർ മുങ്ങി. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കമാണ് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസെടുത്തെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ആറ്റുകാൽ പരിസരത്തുള്ളവർ തന്നെയാണ് അക്രമത്തിലുൾപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. 

MORE IN SOUTH
SHOW MORE