മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ വാട്സ് ആപ്പ് സംവിധാനം

Thumb Image
SHARE

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാന്‍ വാട്സ്ആപ്പ് സംവിധാനവുമായി പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്ത്. മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് ആയിരംരൂപയുടെ പാരിതോഷികവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 

പഞ്ചായത്തിലെ പല സ്ഥലങ്ങളിലും മാലിന്യക്കൂമ്പാരം പെരുകിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് തുടങ്ങിയത്. ആദ്യഘട്ടമായി പഞ്ചായത്തിന്‍റെ പരിധിയില്‍ ഏറ്റവുമധികം മാലിന്യം തള്ളിയിരുന്ന അഭ്രക്കുളത്തിന് സമീപം രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ക്യാമറകള്‍ സ്ഥാപിച്ചതോടെ ഈ ഭാഗത്ത് മാലിന്യം കുറഞ്ഞെങ്കിലും മറ്റ് ഭാഗങ്ങളില്‍ പ്രശ്നം നിയന്ത്രിക്കാനായില്ല. ഇതോടെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. 9074176854 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങളോ വീഡിയോയോ എടുത്ത് അയച്ചുനല്‍കിയാല്‍ പ്രതിഫലം നല്‍കുന്ന പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയിരിക്കുന്നത്. നിയമലംഘകരില്‍നിന്ന് അയ്യായിരം രൂപ പിഴയും ഈടാക്കും. 

ഇലക്ട്രോണിക് മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം സംഭരിക്കാനുള്ള പദ്ധതിക്കും ഉടന്‍ തുടക്കമാകും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം ഹരിത കേരള മിഷന്‍റെ ഭാഗമായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. 

MORE IN SOUTH
SHOW MORE