അട്ടത്തോട് ആദിവാസിമേഖലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല; പ്രതിഷേധം

Thumb Image
SHARE

പത്തനംതിട്ട അട്ടത്തോട് ആദിവാസിമേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം. റാന്നി ട്രൈബൽ ഓഫീസ് ഉപരോധിച്ച ആദിവാസികൾക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരും എത്തി.

അട്ടത്തോട് ആദിവസികോളനിയിൽ കടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് ആരോപണം. സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും സമരക്കാർ പറയുന്നു. ആനുകൂല്യങ്ങൾക്ക് അർഹതയുളളപലരും പിന്തള്ളപ്പെടുകയാണ്. ചികിത്സക്കായി കിലോമീറ്ററുകൾ താണ്ടിവേണം ആശുപത്രിയിലെത്താൻ. 

പുതിയ അധ്യായന വർഷത്തിൽ കുട്ടികൾക്ക് സ്കൂളിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് നിലച്ചു. അട്ടത്തോട് ആദിവാസി കോളനി സി.പി.എം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പതിവായി സഹായമെത്തിച്ചിരുന്ന സന്നദ്ധസംഘനകളും ഈ വഴിക്കുവരാതായെന്നും ആദിവാസികൾ ആരോപിക്കുന്നു. ട്രൈബൽ ഓഫീസ് ഉപരോധിച്ച ആദിവാസികൾക്ക് ബി.ജെ.പി പിന്തുണയുമായെത്തി. 

MORE IN SOUTH
SHOW MORE