ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

Thumb Image
SHARE

ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ തദ്ദേശഭരണസെക്രട്ടറിമാർക്ക് കലക്ടറുടെ നിർദ്ദേശം. ഒരുക്കങ്ങൾക്കായി രണ്ടുകോടി ഇരുപത് ലക്ഷംരൂപഅനുവദിച്ചതായും പത്തനംതിട്ട ജില്ലാകലക്ടർ ആർ. ഗിരിജ അറിയിച്ചു. ജില്ലിയിലെ പതിനേഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായാണ് തുകഅനുവദിച്ചിരിക്കുന്നത്. 

ശബരിമലതീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ അന്തിമവിലയിരുത്തലിനായി വിളിച്ച വിവിധവകുപ്പ് മേധാവികളുടെ യോഗത്തിലാണ് കലക്ടർ നിർദ്ദേശംനൽകിയത്. തീർഥാടകർ കൂടുതലായി എത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ തുക അനുവദിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്നും കലക്ടർ നിർദ്ദേശം നൽകി. 

ഇടത്താവളങ്ങളുടെ നവീകരണം ഉൾപ്പെടെ എല്ലാ പ്രവർത്തികളും ഈ മാസം 10 ന് മുൻപ് പൂർത്തിയാക്കണം. പത്തനംതിട്ട നഗരസഭയിലെ ഇടത്താവളത്തിന്റെപണികൾ ഉടൻപൂർത്തിയാക്കാനും നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 14 മുതൽ പ്രത്യേക ശബരിമല വാർഡ് ആരംഭിക്കും. വനംവകുപ്പ് ശുചീകരണത്തിനായി റാന്നിയിൽ 15 ഇക്കോ ഗാർഡുകളെ നിയോഗിക്കും. സുരക്ഷശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ നിലവിലുള്ള സിസിടിവി കാമറകൾ കൂടാതെ 37പുതിയ സിസി ടിവികാമറകൾകൂടി സ്ഥാപിക്കും. പൊലീസ്, ഫയർഫോഴ്സ്, പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പുകൾ തീർഥാടകർക്ക് ആവശ്യമായ എല്ലാക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് യോഗത്തിൽ അറിയിച്ചു. 

MORE IN SOUTH
SHOW MORE