എരുമേലിയിലെ മാലിന്യ സംസ്കരണത്തിന് പുതിയ കർമ പദ്ധതി

Thumb Image
SHARE

ശബരിമല തീര്‍ഥാടനകാലത്ത് എരുമേലിയിലെ മാലിന്യ സംസ്കരണത്തിന് പുതിയ കർമ പദ്ധതി ആവിഷ്കരിച്ചു. 26 ലക്ഷം മുടക്കി പുതിയ സംസ്കരണ പ്ലാന്റ് ഉടൻ നിർമിക്കും. രാസ നിര്‍മിത സിന്ദൂര പൊടികളുടെ വില്‍പന നിരോധിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനത്തി ന് ശേഷം തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു 

തീർഥാടനകാലതത് എരുമേലി നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യ സംസ്കരണം. ഇതിന് ഇക്കുറി പരിഹാരം കണ്ടെത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രം. തരം തിരിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്തിന്റെ ലോറി ദിവസേനെ രണ്ട് തവണ എത്തും. ടൗണിലെ എല്ലാ വേസ്്റ് ബിന്നുകളും മാറ്റി പുതിയത് സ്ഥാപിക്കും. ബിന്നുകളിലല്ലാതെ മാലിന്യങ്ങള്‍ പാതയോരത്തും മറ്റും തള്ളിയാൽ കേസെടുക്കും. പിടിയിലായയാൽ ഇവരെക്കൊണ്ട് തന്നെ മാലി ന്യങ്ങള്‍ നീക്കം ചെയ്യിക്കുകയും പിഴ ഉള്‍പ്പടെ ശിക്ഷാനടപടികള്‍ കൊക്കൊള്ളുകയും ചെയ്യും. മാലിന്യ സംസ്കരണത്തിന് കൊടിത്തോട്ടത്ത് പുതിയ ഖരമാലിന്യ പ്ലാന്റും സ്ഥാപിക്കും. 

രാസനിര്‍മിത സിന്ദൂര പൊടികളുടെ വില്‍പന നിരോധിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനത്തി ന് ശേഷം തീരുമാനിക്കും. സിന്ദൂരം നിരോധിച്ചാല്‍ ബദല്‍ മാര്‍ഗമില്ലെന്നും പ്രകൃതിജന്യ സിന്ദൂരത്തിന് ക്ഷാമവും ഉയര്‍ന്ന വിലയുമാണെന്നും വ്യാപാരി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വത്തിന്റ്റെയും ജമാഅ ത്തിന്റ്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങള്‍ സിന്ദൂരം ഉള്‍പ്പടെയുളള കച്ചവടങ്ങള്‍ക്കായി ലേലം ചെയ്തുകഴിഞ്ഞെന്ന് വ്യാപാരികള്‍ അറിയിച്ചു. ഭക്ഷണ വിലയും ടാക്‌സി ചാര്‍ജ് നിരക്കുകളും നിശ്ചയിക്കാന്‍ അടുത്ത ദിവസം ആര്‍ഡിഒ യുടെ അധ്യ ക്ഷതയില്‍ യോഗം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

MORE IN SOUTH
SHOW MORE