ശബരിമല തീർഥാടനപാതയിൽ ക്രാഷ് ഗർഡുകൾ സ്ഥാപിക്കുന്നു

SHARE

ശബരിമല തീർഥാടനപാതയിൽ ക്രാഷ് ഗർഡുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. ളാഹ-ചാലക്കയം റൂട്ടിലെ പാതയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർമാണ പ്രവർത്തികൾ. 

പ്ലാപ്പള്ളി ചെളിക്കുഴിക്ക് സമീപമാണ് ക്രാഷ് ഗാർഡുകൾ സ്ഥാപിക്കുന്നത്. 3500 മീറ്റർ ദൂരത്തിലാണ് നിർമാണം. യന്ത്രസഹായത്തോടെകുഴികൾ എടുത്താണ് ക്രാഷ്ഗാഡുകളുടെ തൂണുകൾ ഉറപ്പിക്കുന്നത്. ഒരാഴ്ചകൊണ്ട് ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡിൽ ലൈനുകൾ വരക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഒരുലക്ഷത്തിതൊണ്ണൂറ്റിഅയ്യായിരം രൂപയാണ് എസ്റ്റിമേറ്റ് തുക. 

ആവശ്യമെങ്കിൽ പൊലീസ്, അഗ്നിശമനസേന, വിഭാഗങ്ങൾ പറയുന്നഭാഗങ്ങളിലും തീർഥാടനകാലത്ത് ക്രാഷ് ഗാഡുകൾ സ്ഥാപിക്കും. ഇതുകൂടി ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. തീർഥാടന പാതയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർമാണം. നവംബർ 16നാണ് മണ്ഡല മഹോത്സവതീർഥാടനം ആംഭിക്കുന്നത്. 

MORE IN SOUTH
SHOW MORE