E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ശര്‍ക്കര വ്യവസായത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യതിരുവിതാംകൂര്‍ ശര്‍ക്കര നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ കൈത്താങ്ങ്. തിരുവല്ലയ്ക്കടുത്ത് കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് ഇരുപത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കര്‍ഷക സംഘങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 

ഭൗമസൂചികാ പദവിയുള്ള മധ്യതിരുവിതാംകൂര്‍ ശര്‍ക്കരയുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഇരുപത് ലക്ഷംരൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂര്‍ മേഖലയില്‍ ആയിരം ഏക്കറിലധികം സ്ഥലത്ത് കരിമ്പ് കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ കൃത്യസമയത്ത് കരിമ്പ് ശേഖരിക്കുന്നതിനും ശര്‍ക്കരയാക്കുന്നതിനുമുള്ള മതിയായ സൗകര്യം നിലവിലില്ല. ഈ സാഹചര്യത്തില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം തയാറാക്കിയ പ്രോജക്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. 

മധ്യതിരുവിതാംകൂര്‍ കരിമ്പ് വികസന സമിതിയുമായി സഹകരിച്ച് ആധുനിക ശര്‍ക്കര നിര്‍മാണ യൂണിറ്റും കെട്ടിടവും നിര്‍മിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി കര്‍ഷകരുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. പദ്ധതിയോട് അനുബന്ധിച്ച് കൃഷി വ്യാപനത്തിനുള്ള പ്രൊജക്ടുമായി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. ഇതോടൊപ്പം പുതിയ സാങ്കേതിക വിദ്യയുടെ ഉപഭോഗത്തിലൂടെ വിളവ് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എട്ട് വര്‍ഷമായി ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന ഭൗമസൂചികാ പദവിയുടെ നേട്ടം ഇനിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കര്‍ഷകര്‍.