കോട്ടയം ചങ്ങനാശ്ശേരിയിലെ ബൈപ്പാസ് റോഡിലെ മാലിന്യം വിദ്യാർഥികൾ നീക്കം ചെയ്തു. അധികൃതർ കണ്ണടച്ചപ്പോൾ, ഭിന്നശേഷിക്കാരായ ഒരു കൂട്ടം വിദ്യാർഥികളാണ് റോഡ് ശുചിയാക്കിയത്.
ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞു കിടന്നിരുന്ന ചങ്ങനാശേരി ബൈപ്പാസ് റോഡ് ആണിത്. അറവുമാലിന്യങ്ങളും വീടുകളില്‍നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമൊക്കെ വാഹനത്തില്‍ പോകുന്നവര്‍ വലിച്ചെറിയുന്നതാണ് ഇതെല്ലാം. മാലിന്യം നീക്കാന്‍ നഗരസഭ താല്പര്യം കാണിക്കാതിരുന്നതോടെയാണ് ഈ കുട്ടികളെത്തി മാവലിന്യം നീക്കിയത്. ചങ്ങനാശ്ശേരി സേവാനികേതൻ തിരുഹൃദയനിവാസ് സ്പെഷൽ സ്കൂളിലെ ഭിന്നശേഷിക്കാരും പഠനവൈകല്യമുള്ളവരുമായ കുട്ടികളാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി ഉണ്ടായിരുന്നു.
ചെയ്ത പ്രവൃത്തിയുടെ മഹത്വത്തെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും എല്ലാവരുടെയും മുഖത്ത് സംതൃപ്തി. ഇനിയിവിടെ മാലിന്യം വലിച്ചെറിയരുതെന്ന അഭ്യർഥനയുമായാണ് കുട്ടികൾ മടങ്ങിയത്.