കൊല്ലം അഞ്ചലില്‍ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ ബന്ധുക്കളെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് തിരികെയെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ഇവരെ പൊലീസ് കിളിമാനൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റിയത്.
സാമൂഹ്യപ്രവർത്തകരും പഞ്ചായത്തും ചേർന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ തിരികെ വീട്ടിലെത്തിച്ചത്. കുടുംബത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.മൂന്ന് ദിവസം മുൻപാണ് പീഡനത്തിൽ പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് കുടുംബം കിളിമാനൂരിലേക്ക് പോയത്.
പൊലീസ് സഹായത്തോടെ കുടുബം എത്തിയതോടെ നാട്ടുകാർ പരസ്യമായ പ്രതിഷേധത്തിന് മുതിർന്നിട്ടില്ല.എന്നാൽ പെൺകുട്ടി നേരത്തേയും പീഡനത്തിനിരയായെന്ന പരാതി പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ ഒരംഘത്തിനെതിരെ അച്ഛൻ നല്കിയ പരാതിയും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.