E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മതവിശ്വാസം വർഗീയതയിലേക്കും വഴിമാറാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതവിശ്വാസം തീവ്രവാദത്തിലേയ്ക്കും വർഗീയതയിലേക്കും വഴിമാറാതിരിക്കാനുള്ള ജാഗ്രത സമൂഹത്തിനുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫാദർ ടോം ഉഴുന്നാലിലിന് തലസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ തിന്മകൾക്കെതിരെയുള്ള ശക്തമായ ആയുധമാണു പ്രാർഥനയെന്നു ഉഴുന്നാലിൽ മറുപടിയായി പറഞ്ഞു 

മോചിതനായശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ഫാദർ ടോം ഉഴുന്നാലിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചാൽ സമൂഹം സ്നേഹം തിരിച്ചു തരുമെന്നതാണ് ഫാദർ ടോമിനു ലഭിച്ച സ്വീകരണത്തിൽ നിന്നു വ്യക്തമാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു 

പ്രാർഥന മുറുകെപിടിച്ചുള്ള ജീവിതം എല്ലാത്തിനേയും തരണം ചെയ്യാനുള്ള ശക്തി തരുമെന്നാണ് ജീവിതം പകർന്നുനൽകിയ പാഠമെന്നു മറുപടി പ്രസംഗത്തിൽ ടോം ഉഴുന്നാലിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരുക്കിയ പൗരസ്വീകരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിവിധ മതമേലധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു. ഇന്നലെ രാവിലെ തലസ്ഥാനെത്തിയ അദേഹം ഗവർണറുൾപ്പെടെയുള്ളവരെ സന്ദർശിച്ചിരുന്നു.