മുഹമ്മദ് റഫിയുടെ മാസ്മരസംഗീതത്തില് ലയിച്ച് കൊല്ലം പൗരാവലി. മുഹമ്മദ് റഫി ഫൗണ്ടേഷനാണ് സംഗീതസായാഹ്നം ഒരുക്കിയത്. റഫി ഗാനങ്ങള്‍ മല്സരിച്ചുപാടിയ കുട്ടികള്‍ക്കായിരുന്നു കയ്യടി മുഴുവന്‍.
കാലത്തിന് സംഗീതത്തിന്റെ സൗന്ദര്യത്തിലോ സ്വാധീനശക്തിയിലോ ഒരുമാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ടൗണ്‍ഹാളില്‍ തടിച്ചുകൂടിയ റഫി ആരാധകര്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു. കൊല്ലം മുഹമ്മദ് റഫി ഫൗണ്ടേഷന് വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഗീതവിരുന്നൊരുക്കിയത്. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ മല്‍സരത്തില്‍ ഫൈനലിലെത്തിയ അഞ്ചുപേര്‍ സദസിനെ സംഗീതലഹരിയില്‍ ആറാടിച്ചു.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ഡി.ജി.പി ലോക്നാഥ് ബഹ്റയും സദസിനൊപ്പം റഫിയുടെ പാട്ടുകള്‍ ആസ്വദിച്ചു.