ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ ജേതാക്കൾക്ക് ട്രോഫിനൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഉചിതമായ നടപടിസ്വീകരക്കണമെന്നാവശ്യപ്പെട്ട് മല്ലപ്പുഴശേരിക്കരയുടെ നേതൃത്വത്തിൽ ആറൻമുളയിൽ ഉപരോധം നടത്തി. ജലോൽസവം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടിട്ടും പള്ളിയോടസേവാസമിതി ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാനോ ഉചിതമായ നടപടി സ്വീകരിക്കാനോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മൂർത്തിട്ട ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ചപ്രകടനം ആറൻമുള ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സമാപിച്ചു.
തുടക്കത്തിലെ പിഴവിനെതുടർന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരം റദ്ദാക്കിയിരുന്നു. ഒന്നാമതായി ഫിനിഷ് ചെയ്തത് മല്ലപ്പുഴശേരിപള്ളിയോടമാണെന്നാണ് കരക്കാരുടെ അവകാശവാദം. സ്റ്റാർട്ടിങിലെ ദൃശ്യങ്ങൾ പരിശോധിച്ച് പിന്നീട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസമിതി അറിയിച്ചിരുന്നെങ്കിലും തുടർനടപടിയന്നും ഉണ്ടായിട്ടില്ല.