മലങ്കര കത്തോലിക്കാസഭയുടെ പാറശാല രൂപത നിലവിൽ വന്നു.രൂപതയുടെ പ്രഥമമെത്രാനായി ഡോ.തോമസ് മാർ യൗസോബിയോസ് ചുമതലയേറ്റു. ബാലരാമപുരം നസ്രത്ത് ഹോം സ്കൂളാണ് ചടങ്ങിനു വേദിയായത്
പ്രാർഥനാ നിർഭരമായ ചടങ്ങിലാണു പുതിയ രൂപതയുടെ ഉദ്ഘാടന കർമ്മങ്ങൾ നടന്നത്.ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജാംബത്തിസ്ത ഡി ക്വാത്രോ വചന സന്ദേശം നൽകി. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ചടങ്ങിനു മുഖ്യ കാർമികത്വം വഹിച്ചു.
മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ മദർ പ്രേമ,ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.