പത്തനംതിട്ട ഇ.എസ്.ഐ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ആന്റോ ആന്റണി എംപി വിട്ടു നിന്നു. എംപിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാത്ത സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്ക്കരിച്ചതെന്നാണ് ആന്റോ ആന്റണിയുടെ വിശദീകരണം.
മന്ത്രി ടി.പി രാമകൃഷ്ണനാണ് പത്തനംതിട്ടയിൽ ഇ.എസ്.ഐ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ എം.പി. ആന്റോ ആന്റണി പങ്കെടുത്തിരുന്നില്ല. എംപിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാത്ത സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്ക്കരിച്ചതെന്നാണ് ആന്റോ ആന്റണിയുടെ വിശദീകരണം. ഫണ്ട് കേന്ദ്രസർക്കാർആണ് വഹിക്കുന്നത്. സംസ്ഥാന സർക്കാർ തുകബജറ്റിൽ വകയിരുത്തിയിട്ടില്ല. കെട്ടിടം നിർമിക്കേണ്ടത് ഇഎസ്ഐ കോർപ്പറേഷനാണ്. ഡിസ്പെസറി ഉദാഘാടന ചടങ്ങിൽ വീണ ജോർ്ജ് എം.എൽ. എ അധ്യക്ഷയായിരുന്നു. പത്തനംതിട്ട ആഴുരിലാണ് ഡിസ്പെൻസറി. ജില്ലയിലെ നാലാമത്തെ ഇ.എസ്.ഐ. ആശുപത്രിയാണിത്.