പുനലൂർ മൂവാറ്റുപുഴ മലയോര റോഡ് വികസനം വൈകുന്നതിന് എതിരെ പ്രതിഷേധം ശക്തം. കൊല്ലം, പത്തനംതിട്ട, കോട്ടയം കോൺഗ്രസ്സ് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് ഉപവാസം തുടങ്ങും
പൊൻകുന്നം പുനലൂർ റോഡിന്റെ വികസനം അനന്തമായി നീണ്ട് പോവുകയാണ്.ലോകബാങ്കിന്റെ സഹായത്തോടെ 82 കിലോമീറ്റർ റോഡിന്റെ വികസനമാണ് വൈകുന്നത്. ലോകബാങ്കിന്റെ സഹായം ഉണ്ടായിട്ടും കരാറുകരെ കണ്ടെത്താൻ കഴിയാത്തതും സ്ഥലമെടുപ്പ് സംബന്ധിച്ച കേസ്സുകളുമാണ് വികസനത്തിന് വഴിമുടക്കിയായി നില്‍ക്കുന്നത്. 2018 ഡിസംബറിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലോകബാങ്കിന്റെ നിർദ്ദേശം. കെ എസ്ടി പിക്കാണ് നിർമ്മാണ ചുമതല.184 കോടിരൂപക്ക് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ആദ്യതീരുമാനം റോഡ് വികസനം വൈകുന്നതിന് എതിരെ സമരം തുടങ്ങാനാണ് കോൺഗ്രസ്സ് തീരുമാനം.
പത്തനംതിട്ട കുമ്പഴയിലാണ് റോഡ് വികസനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസ്സ് ജില്ലകമ്മിറ്റികളുടെനേതൃത്വത്തില് സമരം തുടങ്ങുന്നത്.കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ ഉപവാസസമരം ഉദ്ഘാടനം ചെയ്യും. റോഡിന്റെ നിർമ്മാണം തുടങ്ങുന്നത് വരെ സമരം തുടരാനാണ് കോൺഗ്രസ്സ് തീരുമാനം.