വരട്ടാറിന് പിന്നാലെ പത്തനംതിട്ടയില്‍ ജനകീയ കൂട്ടായ്മയിലൂടെ വീണ്ടും നദീവീണ്ടെടുപ്പ്. ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന കോലറയാറിന്റെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്. ഇരുകരകളിലെയും കയ്യേറ്റവും നവീകരണത്തിനൊപ്പം ഒഴിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന കോലറയാര്‍ കാടും പോളയുംനിറഞ്ഞ് ഒഴുക്ക് നിലച്ചനിലയിലായിരുന്നു. പമ്പയാറിലെ അറയ്ക്കമുയപ്പ് മുതല്‍ മണിമലയാറിന്റെ കൈവഴിയായ അരീത്തോടുവരെ പതിന്നൊര കിലോമീറ്ററാണ് കോലറയാറിന്റെ ദൈര്‍ഘ്യം. റവന്യൂരേഖകള്‍ പ്രകാരം എഴുപത് മീറ്റര്‍വരെ വീതിയുണ്ടായിരുന്ന നദിക്കിപ്പോള് പകുതിപോലും വീതിയില്ല. എങ്കിലും പരമാവധി ഭാഗങ്ങളിലെയും കയ്യേറ്റം ഒഴിപ്പിച്ചാണ് നവീകരണം നടക്കുന്നത്. ഒരു മാസംകൊണ്ട് ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ച് അഞ്ച് കിലോമീറ്റര്‍ വൃത്തിയാക്കിക്കഴിഞ്ഞു. പുഴയുടെ ഭാഗമായുള്ള കരഭൂമിയില്‍ തല്ക്കാലം റോഡ് നിര്‍മിക്കാനാണ് തീരുമാനം.
കോലറയാറിന്റെ തീരത്തുള്ള നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് അഴുക്കുവെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന ഓട അടയ്ക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നാലുകോടി രൂപയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.