റോഡിന്റെ വശങ്ങളും ടാറിങ്ങും തമ്മിലുള്ള അമിതമായ ഉയരവ്യത്യാസംമൂലം തിരുവല്ല- മാവേലിക്കര സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. അറ്റകുറ്റപ്പണി നടക്കാത്ത റോഡിലെ എണ്ണമറ്റ കുഴികളും യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
തിരുവല്ല- മാവേലിക്കര സംസ്ഥാനപാതയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ജംക്ഷനുകളിലും മറ്റ് ഭാഗങ്ങളിലുമെല്ലാം സമാനമായരീതിയില്‍ ടാറിങ്ങും വശങ്ങളുമായി നല്ല ഉയരവ്യത്യാസമാണ്. ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും അപകടത്തില്‍പ്പെടുന്നത്.
അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ കുഴികളുടെ ശൃംഖലതന്നെയുണ്ട് മാവേലിക്കര റൂട്ടില്‍. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങളും റോഡിലെ കുഴികളും വെട്ടിക്കുമ്പോഴാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്. സ്ഥിരമായി അപകടങ്ങള്‍ കണ്ടുമടുത്ത നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും പൊതുമരാമത്ത് അധികൃതര്‍ കേട്ടഭാവംപോലും നടിച്ചില്ല.