തിരുവനന്തപുരം മൃഗശാലയിൽ കൗതുകക്കാഴ്ചയായി ഇനി കഴുതപ്പുലികളും. മൂന്നു വയസുള്ള ഒരു ജോടി കഴുതപ്പുലികളെ കാൺപൂർ മൃഗശാലയിൽ നിന്നാണ് കൊണ്ടുവന്നത്. രണ്ടു ദിവസത്തിനുശേഷം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
കഴുതയാണോ പുലിയാണോ സംശയിക്കണ്ട കഴുതപ്പുലിയാണ്. അങ്ങ് കാൺ പൂരിൽ നിന്ന് എത്തിയ അതിഥികളാണ്. പുതിയ നാടും ക്യാമറാ ഫ്ളാഷുകളുമെല്ലാം കണ്ടതിന്റെ അമ്പരപ്പിലാണ് രണ്ടുപേരും. നാലു ജോഡി റിയാ പക്ഷികളെ കാൺപൂരുകാർക്ക് നല്കിയാണ് കഴുതപ്പുലിക്കുട്ടികളെ കൊണ്ടുവന്നത്.
കാലാവസ്ഥയോടൊന്നിണങ്ങിയാൽ സന്ദർശകരെ അനുവദിക്കും. ജിറാഫുകളടക്കം കൂടുതൽ അതിഥികളും ഉടൻ എത്തും.