ഇടതുസർക്കാർ ആദ്യം ശരിയാക്കേണ്ടത് ഭിന്നശേഷിയുള്ള കുട്ടികളുടെയും അവരുടെ അധ്യാപകരുടെയും പ്രശ്നങ്ങളാണെന്ന് സാമൂഹിക പ്രവർത്തക ദയാ ബായി. സെക്രട്ടേറിയറ്റ് പടിക്കൽ ഭിന്നശേഷിയുള്ള കുട്ടികളുടെയും സ്പെഷൽ സ്കൂൾ അധ്യാപകരുടെയും ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാ ബായി.
സമൂഹത്തിന്റെ ദയാവായ്്പ്പല്ല, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് വേണ്ടത് എന്ന് ഉറക്കെപ്പറയാനാണ് ഈ കൂട്ടായ്മ.നൂറുകണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉപവാസത്തിൽ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുക, ഈ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് അർഹമായ വേതനം ഉറപ്പാക്കുക, പ്രായപൂർത്തിയായവർക്ക് സൗജന്യ തൊഴിൽ പരിശീനം നൽകുക, രക്ഷിതാക്കളുടെ മരണശേഷം ഇവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കേരള സാഹിത്യ അക്കാദമി മുൻഅധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ ഉൾപ്പടെയുളള പ്രമുഖർ പിന്തുണയുമായെത്തി.