E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ഫെയ്സ്ബുക്കിൽ നിറഞ്ഞ് കുഞ്ഞുഗൗരിയുടെ നൻമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gouri
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘‘നിനക്കൊന്നുമറിയില്ല, കാരണം, നീ കുട്ടിയാണ്’’ എന്ന സിനിമാ ഡയലോഗ് ഇനി വേണ്ട. കുട്ടികൾക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്. ഒരു കുട്ടിയിതാ ചെയ്തു കാണിക്കുകയും ചെയ്തിരിക്കുന്നു. പ്രീതാ ബിജു എന്ന സ്കൂൾ അധ്യാപികയുടെ ഫെയ്സ്ബുക്കിൽ ഉണ്ട് പരുമല ഗവ. എൽ‌പി സ്കൂളിലെ യുകെജി വിദ്യാർഥിനി ഗൗരിയുടെ നന്മ വിശേഷങ്ങൾ. 

ഓർമവച്ച നാൾ തൊട്ട് ഇന്നു വരെ സ്വരുക്കൂട്ടിയ തുക തന്റെ സ്കൂളിനു സംഭാവന ചെയ്തിരിക്കുകയാണ് ഗൗരി എന്ന കൊച്ചുമിടുക്കി. 3,750 രൂപയാണ് കയ്യിലുണ്ടായിരുന്നത്. ഇതിന് ഒരു സ്റ്റീൽ ജലസംഭരണി വാങ്ങി. മിച്ചമുള്ള തുക കൂടി കുട്ടികൾക്ക് ഗുണകരമാവുന്ന വിധം ഉപയോഗിക്കണമെന്നാണ് ഗൗരിയുടെ അഭിപ്രായം. പരുമല രാജേഷ് ഭവനത്തിൽ രാജീവിന്റെയും അശ്വതിയുടെയും മകളാണ് ഗൗരി.

തിങ്കളാഴ്ചയാണ് അധ്യാപിക പ്രീതാ ബിജു ഗൗരിയുടെ നന്മ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. സർക്കാരിന്റെ അനൗദ്യോഗിക പേജിലേക്ക് ഈ സന്ദേശം പങ്കുവയ്ക്കപ്പെട്ടതോടെ കൂടുതൽ പേരിലെത്തി. ഇപ്പോൾ ഗൗരിയെ തേടി അഭിനന്ദന പ്രവാഹമാണ്. സ്കൂളിൽ നിന്നു മാത്രമല്ല, സ്കൂൾ കുട്ടികളിൽ നിന്നും ചിലതു പഠിക്കാനുണ്ട് എന്ന പാഠം ഗൗരി പറഞ്ഞുതരുന്നു.

കൂടുതൽ വാർത്തകൾക്ക്