ഏനാത്ത് പാലം സെപ്തംബർ ആദ്യവാരത്തിൽ ഗതാഗതയോഗ്യമാകും. പാലത്തിന്റെ സ്പാനുകൾ പുതിയതായി നിർമിച്ച തൂണുകളിൽ ഉറപ്പിക്കുന്നതിനുള്ള ജോലികൾ നാളെ ആരംഭിക്കും. പുതിയതായി നിർമച്ച രണ്ടുതൂണുകളുടേയും കോൺക്രീറ്റ് ജോലികൾ പൂർത്തിയായി.
രണ്ടാമത്തെതൂണിന്റെ നിർമാണത്തിനായി ഉയർത്തിവച്ച സ്പാൻ താഴ്ത്തും. രണ്ടാഴ്ചക്കുള്ളിൽ സ്പാൻ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാകും. തെക്കുഭാഗത്തുള്ള ആദ്യതൂണിൽ സ്പാൻ ഉറപ്പിച്ചിട്ടുള്ള ഭാഗത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു.
സ്പാനിന്റെ മുകൾ ഭാഗം വീണ്ടും ടാറിങ് നടത്തുന്നതിനായി പഴയടാറിങ് പൂർണമായും പൊളിച്ചു നീക്കി. നടപ്പാതയുടെ നിർമാണവും കൈവരികൾ ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.