ഓണാഘോഷത്തോടനുബന്ധിച്ച് മഴവില്‍ മനോരമ അവതരിപ്പിക്കുന്ന അത്തം പത്തു രുചി പാചക മല്‍സരത്തിന്റെ പ്രാഥമിക റൗണ്ട് മൽസരം കോട്ടയത്തു സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി. ആലപ്പുഴ ജില്ലകളില്‍ നിന്നായി അറുപത്തിയെട്ടുപേർ പങ്കെടുത്തു. വീട്ടിൽ നിന്ന് ഒരു ഒാണ വിഭവവും പായസവും ഉണ്ടാക്കിക്കൊണ്ടുവരിക എന്നതായിരുന്നു മൽസരം. വിജയികളാകുന്നവർ ഫൈനൽ റൗണ്ടിലേയ്ക്ക് പ്രവേശിക്കും. ഇവരെ പിന്നീട് പ്രഖ്യാപിക്കും. പ്രീതി കിച്ചൺ അപ്ലയൻസസ്, ഗോൾഡ് വിന്നർ, ക്വാളിറ്റി കറിപൗഡർ എന്നിവരാണ് പ്രായോജകർ.
Advertisement