തിരുവനന്തപുരം പൂജപ്പുര ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വെള്ളിക്കുടവും കിരീടവും കാണിക്കവഞ്ചിയും മോഷണം പോയി.
പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ശ്രീകോവില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വെള്ളിക്കുടവും വെള്ളിക്കിരീടവും അഞ്ച് കാണിക്കവഞ്ചികളും മോഷണംപോയതായി വ്യക്തമായത്.
വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും ക്ഷേത്രത്തില്‍നിന്ന് തെളിവെടുത്തു. മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.