ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളില്‍ ജലനിരപ്പ് ഇരുപത്തിയൊന്നു ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് നാല്പതു ശതമാനമായിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴകുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. കക്കി- ആനത്തോട് അണക്കെട്ടിൽനിന്നുള്ള കാഴ്ചയാണിത്.
നീരൊഴുക്കില്ല. അണക്കെട്ടിൽ ജലനിരപ്പ് നന്നേ കുറവ്. കക്കിയിൽ കഴിഞ്ഞദിവസം ലഭിച്ചമഴ 20 മില്ലി ലിറ്റർ. മഴ ദുർബലമായത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി നേരിയ മഴ മാത്രമാണ് പെയ്യുന്നത്. മഴയുടെ തോത് കുറഞ്ഞതോടെ കൊച്ചുപമ്പ അണക്കെട്ടിലും ജലനിരപ്പ് കുറവാണ്.