പനി പടർന്നുപിടിക്കുമ്പോഴും പരിസരം പോലും ശുചീകരിക്കാതെ കായംകുളം താലൂക് ആശുപത്രി. മാസങ്ങളായി ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയിട്ടും നടപടിയായിട്ടില്ല.
ഒ.പി. ടിക്കറ്റെടുക്കാൻ കാത്തു നിൽക്കുന്നവർ മൂക്കുപൊത്തി നിൽക്കണം. തൊട്ടരികത്താണ് ആശുപത്രിയുടെ സെപ്റ്റിക് ടാങ്ക് ഒഴുകുന്നത്. വെള്ളക്കെട്ടിലെല്ലാം കൊതുകുകൾ പെറ്റുപെരുക്കുകയാണ്. തൊട്ടു മുകളിലത്തെ നിലയിലാണ് ഓപ്പറേഷൻ തിയേറ്ററും അത്യാഹിത വിഭാഗവും.
ആശുപത്രി പരിസരം ഇത്ര മോശമായിട്ടും വൃത്തിയാക്കുവാൻ അധികൃതരോ, മാനേജ്മെന്റ് കമ്മിറ്റിയോ തയാറാകാത്തത് പ്രേതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. ദിവസേന 100കണക്കിന് ആളുകളാണ് പനി ബാധിച്ച് ഈ താലൂക്ക് ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തുന്നത് യുമായി എത്തുന്നത്