നടി ആക്രമിക്കപ്പെട്ട കേസിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതിന് പിന്നാലെ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ഒരു വർഷത്തെ പ്രവ൪ത്തന റിപ്പോർട്ട് പുറത്ത് വിട്ട് മുകേഷ് എം.എൽ.എ. വിമർശനങ്ങൾ മറികടക്കാൻ മണ്ഡലത്തിലെ വികസന നേട്ടങ്ങൾ തിരക്കിട്ട് അച്ചടിച്ചാണ് മുകേഷ് അവതരിപ്പിച്ചത്. വിമർശനങ്ങളിൽ തളരില്ലെന്നും എല്ലാം പോസിറ്റീവ് ആയിക്കാണുന്നു എന്നും വിവാദ വിഷയങ്ങൾ പരാമർശിക്കാതെ മുകേഷ് പറഞ്ഞു.
കർമ്മ നിരതനായി ജനങ്ങൾക്കൊപ്പം' എന്ന പേരിലെ സുവനിയർ പി കെ ഗുരുദാസൻ എൽഡിഎഫ് ജില്ലാ കൺവീനർ എൻ അനിരുദ്ധന് നൽകിയാണ് പ്രകാശനം ചെയ്തത്. ഒരു വ൪ഷം ചെയ്ത വികസനങ്ങളാണ് സുവനീറിലുള്ളത്.അമ്മയുടെ യോഗത്തിൽ ദിലീപിനെ പിൻതുണച്ച മുകേഷിൻെ നിലപാട് പാ൪ട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. മററ് ഇടത് എം എൽ എ മാർക്ക് മുൻപേ മുകേഷിൻെ സുവനീ൪ പുറത്തിറക്കിയതിൻെ ലക്ഷ്യം ഈ ക്ഷീണം മറികടക്കലാണ്. വിമർശനങ്ങളിൽ തളരില്ലെന്നും മുകേഷ് എംഎൽഎ പറഞ്ഞു
പത്ത് വർഷം കൊല്ലത്ത് എംഎൽഎ ആയിരുന്ന പികെ ഗുരുദാസൻ, മുകേഷിന് ചില ഉപദേശങ്ങളും നൽകി. കൊല്ലം പ്രസിക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സിപിഐഎം, സിപിഐ നേതാക്കളും പങ്കെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് കാവലിലാണ് മുകേഷ് ചടങ്ങിനെത്തിയത്.