ഈ വർഷത്തെ ആറൻമുള വളളസദ്യയ്ക്ക് തുടക്കം. ആദ്യ ദിനത്തിൽ 7 വളള സദ്യകളാണ് നടന്നത്. നൂറുകണക്കിന് പേർ വളളസദ്യയുടെ ഭാഗമായി. പമ്പയാറ്റിലൂടെ ആദ്യം തുഴഞ്ഞെത്തിയ തെക്കേമുറി പളളിയോടത്തെ ജില്ലാ ഭരണകൂടം, തിരുവിതാംകൂർ ദേവസ്വം, പള്ളിയോട സേവാസമിതി എന്നിവയുടെ നേതൃത്വത്തിൽ ആചാരപ്രകാരം സ്വീകരിച്ചതോടെ വള്ളസദ്യ ചടങ്ങുകൾക്ക് തുടക്കമായി
തിരുനടക്ക് മുന്നിൽ കൊടിമരച്ചുവട്ടിൽ പറ നിറക്കൽ ചടങ്ങ് പിന്നീട് നടന്നു ' നിറദീപത്തിന് മുന്നിൽ ആദ്യ ഇലയിൽ വിഭവങ്ങൾ വിളമ്പിയതോടെ വളള സദ്യ ആരംഭിച്ചു. ഉദ്ദിഷ്ട കാര്യ സാധ്യത്തിനുള്ള വഴിപാടായണ് ആറൻമുള പാർഥസാരഥിക്ക് ഭക്തർ വഴിപാടായി വള്ളസദ്യ നടത്തുന്നത് - 90 ദിനങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഇക്കുറി 400ൽ പരം വളള സദ്യകൾ നടക്കും.