കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ കോളജില്‍ മാതൃകാ നിയമസഭ സംഘടിപ്പിച്ചു. നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍
തിരുവല്ല മാര്‍ത്തോമ കോളജ് ക്യാംപസില്‍ ഒരുക്കിയ മാതൃകാ നിയമസഭാ വേദിയിലേക്ക് ഗവര്‍ണറും സ്പീക്കറും കടന്നുവന്നതോടെയാണ് സഭാനടപടികള്‍ തുടങ്ങിയത്. പലദിവസങ്ങളിലായുള്ള സഭാസമ്മേളനത്തിന്റെ മാതൃകയാണ് ക്യാംപസില്‍ ഒരുക്കിയിരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനവും, ചോദ്യോത്തരവേളയും, അടിയന്തിര പ്രമേയവും, സബ്മിഷനും, നിയമനിര്‍മാണവുമെല്ലാം സഭയില്‍ നടന്നു. മന്ത്രി മാത്യു ടി.തോമസിനെ സാക്ഷിയാക്കി നടന്ന സഭാസമ്മേളനത്തില്‍ ജലവിഭവമന്ത്രിയോടുള്ള ചോദ്യങ്ങളും മറുപടിയുമായി കുട്ടിസാമാജികര് ഗംഭീര പ്രകടനം നടത്തി. കോളജ് പഠനകാലത്ത് മാതൃകാ നിയമസഭയില്‍ മന്ത്രിയായി പങ്കെടുത്തിട്ടുള്ള മാത്യു ടി.തോമസിനും കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് നല്ല അഭിപ്രായം.
കേരള നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രയിനിങ്ങിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.