പ്രയാർ തെക്ക് പുത്തൻപുരയിൽ സോമന്റെ ഭാര്യ രമണി (55) കാറിടിച്ചു മരിച്ചു. ഭർത്താവിന്റെ കൺമുന്നിലായിരുന്നു ദുരന്തം. ഇന്നലെ പുലർച്ചെ 5.30നു ദേശീയപാതയിൽ ചങ്ങൻകുളങ്ങര ജംക്ഷനിലായിരുന്നു അപകടം. ഇടിച്ച കാർ നിർത്താതെ പോയി.
തിരുവനന്തപുരം ശ്രീചിത്രയിൽ രമണിയുടെ ചികിത്സയ്ക്കായി ഭർത്താവിനോടൊപ്പം പോകുവാൻ ബസ് സ്റ്റോപ്പിലേക്കു പോകുമ്പോഴാണു കായംകുളം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു അമിതവേഗത്തിൽ വന്ന കാർ രമണിയെ ഇടിച്ചു തെറിപ്പിച്ചത്.
അപകടം കണ്ട സോമൻ ബോധരഹിതനായി വീണു. കാർ കണ്ടെത്തുന്നതിനായി ഓച്ചിറ പൊലീസ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചുവരുന്നു. സംസ്കാരം ഇന്നു 11ന്. മക്കൾ: ശ്രീജ, ശ്രീജിത്ത് (ദുബായ്). മരുമകൻ: ദിനേശ് ബാബുജി.