കൂലിപ്പണിക്കാരനെ കോടീശ്വരനാക്കി സിവില്‍ സപ്ലൈസ് കോര്പറേഷന്. കൊല്ലം കൊട്ടാരക്കര സ്വദേശി മോഹനനാണ് മാസവരുമാനം രണ്ടേമുക്കാല്‍ ലക്ഷംരേഖപ്പെടുത്തി മുന്നോക്കവിഭാഗത്തിനുള്ള വെള്ളനിറമുള്ള റേഷന്‍ കാര്‍ഡ് ലഭിച്ചത്. മൂന്നര സെന്‍് വസ്തുവില്‍ വെട്ടുകല്ലില്‍ തീര്‍ത്ത മൂന്നുമുറി വീട്ടില്‍ താമസിക്കുന്ന മോഹനന് ഇന്ന് ആരും മോഹിക്കുന്ന വരുമാനത്തിന് ഉടമയാണ്. മാസവരുമാനം 200 രൂപയായിരുന്ന പഴയ റേഷന്‍ കാര്‍ഡിന് പകരം പുതിയത് വന്നപ്പോഴാണ് കൂലിപ്പണിക്കാരനായ മോഹനന് കോടിശ്വരനായത്. രണ്ടുലക്ഷത്തി എഴുപത്തിയാറായിരത്തി അഞ്ഞൂറ്റി എന്‍പത്തിമൂന്ന് രൂപയാണ് മോഹനന്റെ മാസവരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് .
കൂലിവേല ചെയ്യുന്ന വരുമാനം മാത്രമുള്ള മോഹനന് കാര്‍ഡ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ റേഷന്‍ കാര്‍ഡ് തിരുത്തി നല്‍കുമെന്ന് ഉറപ്പൊന്നും മോഹനന് ലഭിച്ചിട്ടില്ല. 18ഉം 21ഉം വയസുള്ള രണ്ടു മക്കളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കാന്‍ പാടുപെടുമ്പോഴാണ് രേഖകള്‍ മോഹനനെ മുന്നോക്കകാരനാക്കുന്നത്.