പത്തനംതിട്ട വലിയേന്തിയിലെ ബവ്റിജസ് മദ്യവില്പനശാലയ്ക്കെതിരെ വീണ്ടും നാട്ടുകാരുടെ സമരം. പ്രതിഷേധത്തെ തുടര്‍ന്ന് തുറക്കാനാകാതിരുന്ന മദ്യശാല കഴിഞ്ഞദിവസം പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് സമരം ശക്തമാക്കിയത്.
വലിയേന്തിയിലെ ഒരുവീട്ടില്‍ മദ്യവില്പനശാല തുടങ്ങാനുള്ള ബവ്റിജസ് കോര്‍പ്പറേഷന്റെ നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് തടസ്സപ്പെടുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച വില്പനശാല പ്രവര്‍ത്തനം തുടങ്ങി. മദ്യംവാങ്ങാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞതോടെ വില്പനശാലയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജനകീയ സമരവേദിയുടെ നേതൃത്വത്തില്‍ സമരംശക്തമാക്കുകയായിരുന്നു.
ജനവാസമേഖലയില്‍ മദ്യവില്പനശാലയുടെ പ്രവര്‍ത്തനം എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. നഗരസഭയുടെ അനുമതിയില്ലാതെയാണ് മദ്യവില്പനശാലയുടെ പ്രവര്‍ത്തനമെന്നാണ് ആരോപണം.