പത്തനംതിട്ട നിരണത്ത് ബണ്ട് പൊട്ടി റോഡ് തകര്‍ന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്നൂറ്റി അന്‍പത് ഏക്കറിലെ കൃഷിയും നശിച്ചു. തകര്‍ന്നുപോയ റോഡിനൊപ്പം വൈദ്യുതികൂടി ഇല്ലാതാകാതിരിക്കാനാണ് നാട്ടുകാരുടെ ഈ പരിശ്രമം. ഇരതോട്- എടത്വ ബണ്ട് റോഡാണ് മടവീഴ്ചയെ തുടന്ന് തകര്‍ന്നത്. പത്തുമീറ്ററോളം റോഡ് പൂര്‍ണമായും ഒലിച്ചുപോയി. റോഡിന് അടിയിലൂടെ ഇട്ടിരുന്ന കുടിവെള്ള പൈപ്പും പൊട്ടി. വെള്ളം കുത്തിയൊലിച്ച് കയറിയതോടെ മുന്നൂറ്റിയന്പത് ഏക്കര്‍ പാടത്തെ കൃഷി പൂര്‍ണമായും നശിച്ചു. ജില്ലാ കൃഷി ഓഫിസറും മറ്റ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
ദുരന്തനിവാരണ ഫണ്ടില്‍പ്പെടുത്തി ബണ്ട് പുനസ്ഥാപിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കൃഷി ഓഫിസര്‍ പറഞ്ഞു. അതേസമയം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി യോഗം ചേര്‍ന്ന് ഫണ്ട് അനുവദിക്കുന്നതിന് താമസമുണ്ടാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.