ജലസംഭരണിചോർന്ന് തിരുവനന്തപുരം മാറനെല്ലൂരിലെ വീടുകള്‍ വെള്ളക്കെട്ടിലായി. മേലാരിയോട് കരുവിൻമുകളിലുള്ള ജലസംഭരണിയുടെ ചോർച്ചയാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.
കഴിഞ്ഞമൂന്ന് ദിവസമായി മേലാരിയോട് ഈ കാഴ്ചതുടരുന്നു. ജലപ്രവാഹം സമീപത്തെ വീടുകളുടെ
നിലനിൽപ്പിന് ഭീഷണിയായിരിക്കുന്നു. കഴിഞ്ഞദിവസം ജലസംഭരണിയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇതിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമായി നാട്ടുകാർ പറയുന്നത്.
പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയും ഉണ്ട്. ചോർച്ച പരിഹരിക്കാൻ അധികൃതർ നടപടിസ്വികരിക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.