ചൂടുവെള്ളം ദേഹത്തുവീണ് പൊള്ളലേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു. രണ്ടാംകുറ്റി കല്ലിടുംബിൽ അജിയുടെയും ഫേബയുടെയും മകൻ ആൽവിനാണ് മരിച്ചത്. സംസ്കാരം ഇന്ന് 11ന് ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം അങ്ങാടിക്കൽ വടക്കുള്ള സെമിത്തേരിയിൽ.
കഴിഞ്ഞ 15ന് രാത്രി ഒൻപതിനാണ് സംഭവം. അടുക്കളയിലിരുന്ന ചൂടുവെള്ളപ്പാത്രത്തിൽ കയറിപ്പിടിച്ചപ്പോൾ കുട്ടിയുടെ ശരീരത്തേക്ക് വെള്ളം വീഴുകയായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.