ആളെ കുരങ്ങു കളിപ്പിക്കുക എന്ന് കേട്ടിട്ടുണ്ടാവും. ഇവിടെ കുരങ്ങൻമാർ പതിവായി ആളെക്കളിപ്പിക്കുന്നതിനെക്കുറിച്ചാണ് പറയാനുള്ളത്. കുരങ്ങൻമാരുടെ ആക്രമണം കാരണം നാടുതന്നെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് പത്തനംതിട്ട കൊക്കാത്തോട്ടുകാർ.
അമ്മിണിക്കുട്ടിയുടെ വീട്ടിൽ വിരുന്നാകാരെത്തിയിട്ട് ഏറെ നാളായി. വഴിയറിയാത്തതല്ല. വീട്ടിനുളളിൽ കടന്ന് കുട്ടികളെ വരെ ആക്രമിക്കുന്ന കുരങ്ങൻമാരെ പേടിച്ചാണ് പലരും ഒരേക്കറിലേയ്ക്കുള്ള യാത്ര മറന്നത്.
പരാതിക്കൊടുവിൽ വനംവകുപ്പ് നേരത്തെ കൂട് സ്ഥാപിച്ചു. പിടികൂടിയ കുരങ്ങൻമാരെ വനത്തിലുപേക്ഷിച്ചെങ്കിലും പോയ വഴി തന്നെ അവർ തിരിച്ചെത്തി. സമാധാനത്തോടെ ജീവിക്കണം. കൃഷി ചെയ്യണം. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ മാത്രമാണ് ഒരേക്കറുകാർക്കുള്ളത്.