തിരുവനന്തപുരം നഗരസഭ സ്ഥാപിച്ച നാപ്കിൻ വെൻഡിംങ് മെഷിനും ഇൻസിനിറേറ്ററകളും പ്രവർത്തനക്ഷമമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന ചടങ്ങ് മേയർ വി.കെ. പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിലായി 145 മെഷിനുകളാണ് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 12 മെഷിനുകളാണ് മെഡിക്കൽ കോളജിലുള്ളത്. മേയർ വി.കെ. പ്രശാന്ത് ചടങ്ങ് ഉദാഘാടനം ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടിമേയർ രാഖി രവികുമാർ അധ്യക്ഷയായി.നാപ്കിൻ വെൻഡിംങ് മെഷിനും ഇൻസിനിറേറ്ററകളും സജ്ജമാക്കിയത് സ്ത്രീകൾക്ക് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് നഗരസഭ.