ഒഎൻവിയുടെ സ്മരണകളിൽ നിറഞ്ഞ് ഒരു വേദി. പ്രഥമ ഒഎൻവി പുരസ്കാരവിതരണ ചടങ്ങാണ് ഓർമകളാൽ സമ്പന്നമായത്. മുഖ്യമന്ത്രി പിണറായി വിജയൻ കവയിത്രി സുഗതകുമാരിക്ക് പരസ്കാരം സമ്മാനിച്ചു. ഒഎൻവിയുടെ സ്മരണ നിലനിർത്താൻ സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
വേദിയും സദസും ഒരുപോലെ സമ്പന്നം. ഒഎൻവിയുടെ സ്മരണകൾ നിറഞ്ഞചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒഎൻവിയെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു ഓരോരുത്തർക്കും. പ്രഥമ ഒഎൻവി പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കവിയും സുഹൃത്തും വഴികാട്ടിയുമൊക്കെയായിരുന്നു ഒഎൻവിയെന്ന് സുഗത കുമാരി അനുസ്മരിച്ചു. ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി.