ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് ഉപയോഗയോഗ്യമാക്കാതെ നശിക്കുന്നു. തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളി പഞ്ചായത്തിന്റെ മാര്‍ക്കറ്റിലാണ് ബയോഗ്യാസ് പ്ലാന്റ് ദ്രവിച്ച് തീരുന്നത്. മല്ലപ്പള്ളി മാര്‍ക്കറ്റിലെ ജൈവമാലിന്യങ്ങള്‍ പൂര്‍ണമായും സംസ്കരിച്ച് വഴിവിളക്കുകള്‍ കത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ് മാര്‍ക്കറ്റിനുള്ളിലെ ബയോഗ്യാസ് പ്ലാന്റ്. 35ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നത്.
ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ഉപയോഗിച്ച് ഇരുപത് വഴിവിളക്കുകള്ക്കുള്ക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്ലാന്റിന്റെ ആദ്യഘട്ടമായി ടാങ്കും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ചെറിയ ടാങ്കും മാത്രം സ്ഥാപിച്ചു. മൂന്നരലക്ഷത്തോളം രൂപ ഇതിനായി കരാറുകാരന് കൈമാറുകയും ചെയ്തു. പുതിയ ഭരണസമിതി വന്നതോടെ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായും നിലച്ചു.
അതേസമയം പ്ലാന്റ് അപ്രായോഗികമാണെന്ന നിലപാടിലാണ് നിലവിലെ ഭരണസമിതി. കൃത്യമായ പഠനം നടത്താതെയാണ് മുന്‍ഭരണസമിതി പദ്ധതി തയാറാക്കിയതെന്നും മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവല്‍ പറഞ്ഞു. പ്ലാന്റിനോട് ചേര്‍ത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് പഞ്ചായത്ത് ഇപ്പോള്‍ ചെയ്യുന്നത്.
അതേസമയം ശോച്യാവസ്ഥയിലായ മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങളുംമറ്റും തൊട്ടുപിന്നിലുള്ള മണിമലയാറിലേക്കെത്തുന്നത് ആരോഗ്യപ്രശ്നങ്ങുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.