തിരഞ്ഞെടുപ്പുകാലത്തുമാത്രം വെള്ളം വരുന്ന പൈപ്പിന്റെ ചുവട്ടില്‍ കുടിവെള്ളത്തിനായി കാത്ത് ഒരു കോളനി. തിരുവല്ലയ്ക്കടുത്ത് വളവനാരിയിലാണ് ഇരുപത്തിരണ്ട് കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. കുടിവെള്ളം തേടിയുള്ള വിനോദിന്റെ ഈ യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
പാത്രങ്ങളുമായി വള്ളത്തില്‍ പോയി ആലപ്പുഴ ജില്ലയിലെ മുട്ടാറിലുള്ള കുടിവെള്ള പൈപ്പില്നിന്നുവേണം വെള്ളമെടുക്കാന്‍. പെരിങ്ങര പഞ്ചായത്തിലെ വളവനാരിയില്‍ കുടിവെള്ള പൈപ്പ് ഉണ്ടെങ്കിലും വെള്ളം മാത്രം വരാറില്ല. 2011ല്‍ ആലപ്പുഴയില്‍നിന്ന് വിഭജിച്ച് പത്തനംതിട്ടയോട് ചേര്‍ത്തതോടെയാണ് കുടിവെള്ളം കിട്ടാതായതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരുന്നൂറ് മീറ്റര്‍ അകലവരെ തിരുവല്ലയില്‍നിന്നുള്ള കുടിവെള്ളം എത്തുന്നുണ്ട്. പക്ഷേ പഞ്ചായത്തിലേക്ക് തുടര്‍ച്ചയായി വെള്ളം വിതരണമില്ലാത്തതിനാല്‍ വളവനാരിയില്‍ വെള്ളം കിട്ടുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മൂന്നുമാസത്തിനുള്ളില്‍ ശ്വാശ്വത പരിഹാരം ഉണ്ടാകുമെന്നും ജലഅതോറിറ്റി അറിയിച്ചു. പക്ഷേ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്ന് നാട്ടുകാരും പറയുന്നു.