തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്ര പാർക്കിലെ ജലചൂഷണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പാർക്കിന്റെ പ്രധാന കവാടം ഉപരോധിച്ച പ്രതി·ഷേധക്കാർ ഗേറ്റുകൾ താഴിട്ടുപൂട്ടി. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉപരോധം ഉദ്ഘാടനം ചെയ്തു. അനധികൃതമായി ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ക്രിൻഫ്രാ പാർക്കിന്റെ കവാടത്തിൽ ഉപരോധം തീർത്ത പ്രതിഷേധക്കാർ ഗേറ്റ് താഴിട്ടുപൂട്ടി.
പാർക്കിനുള്ളിലെ നാല് കിണറുകളിൽ നിന്ന് അനധികൃതമായി ജലചൂഷണം നടക്കുന്നതായാണ് ആക്ഷേപം. ഇൗ കിണറുകളിൽ നിന്നുള്ള പമ്പിങ് പൂർണ്ണമായി നിർത്തിവെയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാർക്കിനുള്ളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ കുടിവെള്ള കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
Advertisement