അവധിക്കാലം കാഴ്ചകളിലുടെ വിജ്ഞാനപ്രദമാക്കാൻ കുട്ടികളെ സ്വാഗതം ചെയ്യുന്ന ടൈം പീസസ് എന്ന ചരിത്രപ്രദർശനത്തിന് കൊല്ലത്ത് തുടക്കമായി. അടൂർ ശിലയും കൊല്ലം ആശ്രാമം എയിറ്റ് പോയിൻ് ആർട്ട് കഫേയും പമ്പരം കുട്ടികൂട്ടവുമാണ് പ്രദർശനം സംഘടിപ്പിച്ചരിക്കുന്നത്.അവധിക്കാലത്ത് അറിവിന്റെ ലോകത്തേക്കാണ് ടൈം പീസസ് മുതിർന്നവരേപോലും ആകർഷിക്കുന്നത്.
കൊല്ലം മേയർ വി.രാജേന്ദ്രബാബു എയിറ്റ് പോയൻ് ആർട്ട്കഫേയിൽ തുറന്ന് നൽകിയത് അറിവിന്റെ ഒരു ലോകമാണ്.മലയാള മനോരമ ദിനപത്രത്തിന്റെ ആദ്യപതിപ്പ് വായിച്ച് കുട്ടികൾക്ക് പ്രദർശനശാലയിലേക്ക് എത്താം. നാടകകളരിയിലൂടെ കുട്ടികള്‍ക്ക് അറിവ് പകരുന്ന പമ്പരം കുട്ടിക്കൂട്ടമെന്ന കുട്ടികളുടെ സംഘടനയാണ് ടൈം പീസസിന്റെ അണിയറക്കാർ. പുസ്തകങ്ങളിൽ കുട്ടികൾ വായിച്ചിട്ടുള്ളതും ഇല്ലാത്തതുമായ പുരാതന വസ്തുക്കൾ ചരിത്രത്തിന്റെ ഓർമപ്പെടുത്തലാവുകയാണ.
ആദ്യകാല റേഡിയോ, കാലുകൾ കൊണ്ട് ചവിട്ടി വായിച്ചിരുന്ന ഹാർമോണിയം, സൈക്കിളിന്റെയും കാറിന്റെയും ആദ്യകാല ഹെഡ് ലൈറ്റുകൾ. ഇങ്ങനെ പോകുന്ന പ്രദർശനത്തിലെ ശേഖരം. കുട്ടികളുടെ നാടകകളരിയിലൂടെ ശ്രദ്ധേയനായ മണിവർണമാണ് പ്രദർശനത്തിന്റെ അണിയറയിൽ.