വാർത്താലോകത്തെ അപൂർവചിത്രങ്ങൾ കാണാൻ കൊല്ലത്ത് മീഡിയ അക്കാദമി ഒരുക്കിയ രാജ്യാന്തര ഫോട്ടോ പ്രദർശനത്തിന് മികച്ച പ്രതികരണം. വിഖ്യാത ഫോട്ടോ ജേർണലിസ്റ്റുകളായ രഘുറായിയുടെയും ബേൺസ് ബ്യൂവർമാന്റെയും ചിത്രങ്ങളം പ്രദർശനത്തിലുണ്ട്.
കാലങ്ങൾ എത്രകടന്നുപോയാലും വാർത്താചിത്രങ്ങൾ എന്നും ജീവിക്കുമെന്ന് നമ്മേ ഓർമപ്പെടുത്തുകയാണ് ഓരോ ചിത്രവും. മഞ്ഞും മഴയും വെയിലും കൊണ്ട്, കലാപഭൂമിയിലൂടെ സഞ്ചരിച്ച് ,ദിവസങ്ങളോളം കാത്തിരുന്നു പകർത്തിയ ഫോട്ടോകൾ. വാക്കുകൾക്ക് അപ്പുറമാണ് ഓരോന്നും. അതു കണ്ടു തന്നെ അറിയണം.
രഘുറായിയുടെയും ബേൺസ് ബ്യൂവർമാന്റെയും അപൂർവ ചിത്രങ്ങൾ അവരുടെ സാന്നിധ്യത്തിൽ തന്നെ കാണാനുള്ള അവസരം ആസ്വാദകർക്ക് ലഭിച്ചു. മനോരമഹരമായ പ്രദർശമെന്നായിരുന്നു ബ്യൂവർമാന്റെ പ്രതികരണം.
രഘുറായിയെയും ബേണ്‍സ് ബ്യൂവര്മാനെയും കാമറയില്‍ പകര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.ഇരുവരെയും ചടങ്ങിൽ ആദരിച്ചു.