കെ.എസ്.ആർ.ടി.സിക്ക് സി.െഎ.ടി.യു യൂണിയൻ വക ബസ് സമ്മാനം . ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കന്നിയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് യൂണിയൻ ബസ് വാങ്ങിനൽകിയത്.
നന്മയിലേക്ക് ഒരു സ്നേഹയാത്ര , ഇതാണ് സി.ഐ.ടിയു തങ്ങളുടെ പുതിയ ഉദ്യമത്തിന് പേരിട്ടത്.23 ലക്ഷത്തി ഇരുപത്തി മൂവായിരത്തി തൊള്ളായിരം രൂപയാണ് ബസിന്റെ വില.മുഴുവൻ തുകയും തൊഴിലാളികളിൽ നിന്ന് ലഭിച്ച പിരിവിൽ നിന്നാണ് സിഐടിയു കണ്ടെത്തിയത്.നല്ല മാതൃകയെന്ന് ഫ്ലാഗ് ഓഫിനെത്തിയ മന്ത്രിയുടെ നല്ല വാക്കുകൾ.
തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കായിരുന്നു കന്നിയാത്ര. തൊഴിലാളികളിൽ നിന്നുള്ള പിരിവിനെ എതിർത്ത കെ.എസ്.ആർ.ടി.സി ,എം.ഡി. രാജമാണിക്യം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. പാലക്കാട്ട് എത്തുമ്പോൾ സ്വീകരിക്കാൻ എം.ഡിയുണ്ടാകുമെന്നാണ് യൂണിയന്റെ വാദം.