വര്‍ഷങ്ങളായി പോളനിറഞ്ഞ് ഒഴുക്കുനിലച്ച എ.സി. കനാലിന് ഒടുവില്‍ ശാപമോക്ഷം. കനാലില്‍ പോളനീക്ക പ്രവൃത്തികള്‍ തുടങ്ങി. കനാലിന്റെ പുനരുദ്ധാരണം മേഖലയിലെ കൃഷിക്കും ജലസേചനത്തിനും ഗുണംചെയ്യും.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എ.സി. കനാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി പോളനിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. മേഖലയിലെ കൃഷിക്കും ജലസേചനത്തിനും ഇത് തിരിച്ചടിയായിരുന്നു. ഒപ്പം പോള ജീര്‍ണിച്ച് കനാല്‍വെള്ളം മലിനമാകുന്നതു മൂലമുള്ള രോഗഭീതിയും. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി എംഎൽഎ സിഎഫ് തോമസ് പോളനീക്കത്തിന് പദ്ധതി തയാറാക്കിയത്. പതിനൊന്ന് ലക്ഷം രൂപ ചെലവിലാണ് കനാല്‍ പുനരുദ്ധാരണം.
എസി കനാലിലെ പോള നീക്കം പ്രദേശത്തെ കൃഷി, ജലഗതാഗതം, ജലസേചനം എന്നിവയ്ക്ക് ഉണര്‍വ്വുണ്ടാക്കുമെന്നാണ് കരുതുന്നത്.