തിരുവനന്തപുരത്ത് നടക്കുന്ന ദേശീയനാടകോത്സവത്തിൽ പ്രേക്ഷകരെ ചിന്തിപ്പിച്ച് പെബറ്റ് എന്ന മണിപ്പൂരി നാടകം. ഹെയ്സ്നം ഖന്നൈലാൽ ഒരുക്കിയ നാടകം മണിപ്പൂർ കലാക്ഷേത്രയാണ് അരങ്ങലെത്തിച്ചത്.
മണിപ്പൂരി മുത്തശിക്കഥയുടെ രാഷ്ട്രീയ, സാംസ്കാരിക പുനരാഖ്യാനമായിരുന്നു പെബറ്റിന്റെ ഇതിവൃത്തം. വംശനാശ ഭീഷണിനേരിടുന്ന കുഞ്ഞുപക്ഷിയാണ് പെബറ്റ്. തള്ളപക്ഷിയെ കബളിപ്പിച്ച് കുഞ്ഞുങ്ങളെ ഭക്ഷിക്കാനെത്തുന്ന പൂച്ചയും, പ്രതിരോധിക്കാനുള്ള കുഞ്ഞുങ്ങളുടേയും, അമ്മയുടേയും ശ്രമം.
അധുനീക ലോകത്തിന്റെ പ്രതീകാത്മക പോരാട്ടമാണ് പെബറ്റ് പറയുന്നതെന്നും നാടകത്തിന് സമകാലിക പ്രസക്തി ഏറെയെന്നും അണിയറക്കാർ.