E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കാൻ യുവജനകൂട്ടായ്മയുടെ ബൈക്ക് റാലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജനകൂട്ടായ്മയുടെ ബൈക്ക് റാലി. വയനാട് മുത്തങ്ങമുതൽ കൽപറ്റവരെയാണ് ഫ്രീഡം ടൂ മൂവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചത്. 

അഞ്ഞൂറ് ബൈക്കുകളിലായി ആയിരത്തോളം യുവാക്കളാണ് ഏഴരവർഷമായി തുടരുന്ന യാത്രാവിലക്കിനെതിരെ പ്രതിഷേധവുമായി ഒത്തുചേർന്നത്. നൂൽപുഴ പ‍ഞ്ചായത്ത് പ്രസിഡന്റ് ശോഭൻകുമാർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഒറ്റവരിയായി ഗതാഗത തടസമുണ്ടാക്കാതെ ബൈക്കുകൾ മുന്നോട്ട് നീങ്ങി. കൽപറ്റവരെയുള്ള യാത്രയ്ക്ക് ജില്ലയിലെ ജനപ്രതിനിധികളും പിന്തുണ നൽകി. നിരോധനം നീക്കുന്നതുവരെ രാഷ്ട്രീയ മതചിന്തകൾക്ക് അതീതമായി പ്രവർത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. 

ഗതാഗത നിയമങ്ങൾ പാലിച്ച് സമീപകാലത്ത് വയനാട്ടിൽ നടന്ന ഏറ്റവും വലിയ ബൈക്ക് റാലിയായിരുന്നു ഫ്രീഡം ടൂ മൂവിന്റേത്. സമരപരാപാടികളോട് അനുബന്ധിച്ച് ഒരുമാസത്തിനുള്ളിൽ രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :