വസന്തത്തിന്റെ നിറകാഴ്ചയൊരുക്കി കോഴിക്കോട് സരോവരത്ത് പുഷ്പമേള. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കൊണ്ടുവന്ന വിവിധതരം പൂക്കളും ഒൗഷധസസ്യങ്ങളും മേളയുടെ പ്രത്യേകതയാണ്.
കണ്ണിനും മനസിനും കുളിര്മയേകുന്ന അപൂര്‍വയിനം പുഷ്പങ്ങളുടെയും ചെടികളുടെയും കലവറയാണ് ഇപ്പോള്‍ സരോവരം. പതിനായിരത്തിലധികം ഇനങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുള്ളത്.
വിവിധവര്‍ണത്തിലുള്ള നൂറോളംതരം റോസാപൂക്കള്‍, മെക്സിക്കോയില്‍ നിന്നുള്ള ജര്‍ബറ, പോയിന്‍സെറ്റിയ, മലേഷ്യയില്‍ നിന്നെത്തിച്ച ക്രിസാന്തമം, പെന്റാസ് തുടങ്ങിയ വിദേശികളുമുണ്ട്. ബോണ്‍സായി, ഒാര്‍ക്കിഡുകള്‍, സിപ്രസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.
ഫലവൃക്ഷത്തൈകളാണ് മറ്റൊരാകര്‍ഷണം. അല്‍ഫോണ്‍സ, പ്രിയൂര്, 365 ദിവസവും കായ്ക്കുന്ന തായ്്ലന്റ് മാവ് തുടങ്ങി ഇരുപതോളം മാവിനങ്ങള്ക്കൊപ്പം ജൈവപച്ചക്കറികൃഷിത്തോട്ടവും, വിത്തുകളും ഒരുക്കിയിട്ടുണ്ട്. ദേശീയ യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെയും റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പുഷ്പമേള.