നഗരം കാണാന്‍ ആദിവാസി വിദ്യാര്‍ഥികള്‍ കോഴിക്കോട്ടെത്തി. വയനാട് ബാവലി ഗവ.യുപി സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് പയമ്പ്ര ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു സ്വീകരണം ഒരുക്കിയത്.
കാടും മേടും കടന്ന് നഗരംകാണാന്‍ ചുരമിറിങ്ങി എത്തിയതാണ് ഇവര്‍. ഏഴാംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭുമിയും എന്ന കഥയുടെ ഭാഗമായായിരുന്നു നഗരംചുറ്റല്‍. സ്വന്തം ഊരിനു പുറത്ത് യാത്ര ചെയ്യാത്ത വിദ്യാര്‍ഥികള്‍ക്ക് പയമ്പ്ര സ്കൂളിലെത്തിയപ്പോള്‍ ഏറെ അത്ഭുതം.
മറന്നുപോയ ബാല്യത്തെ ഒാര്ക്കാന് തന്റെ കഥ പ്രചോദനമായതില്‍ കഥാകാരനും ഏറെ സന്തോഷം. വയനാട്ടിലെ ഗദ്ദിക,, നാടന്‍പാട്ടു കലാകാരമാരും കുട്ടികളോടൊപ്പമുണ്ട്. കോഴിക്കോട്ടെത്തിയത്. പ്ലാനറ്റേറിയം, ബീച്ച് എന്നിവിടങ്ങളും സംഘം സന്ദര്‍ശിക്കും.