മലപ്പുറം ∙ ശുചിമുറിമാലിന്യം പുഴയിൽ തള്ളാനെത്തിയ ലോറിക്കാരെ നാട്ടുകാർ ഓടിച്ചുവിട്ടു. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ലോറി 30 അടി താഴ്ചയിലേക്കു വീണ് മൂന്നു പേർക്കു ഗുരുതര പരുക്ക്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശുചിമുറിമാലിന്യം നീക്കാൻ കരാറെടുത്തയാളുടെ ലോറിയാണ് കുതിരപ്പുഴയുടെ വടപുറം ഭാഗത്ത് എത്തിയത്.
നാട്ടുകാർ സംഘടിച്ചതോടെ ലോറി ഓടിച്ചുപോവുകയായിരുന്നു. ഓടായിക്കൽ റഗുലേറ്റർ കം ബ്രിജ് വന്നതോടെ പുഴയിൽ അഞ്ചുകിലോമീറ്റർ ദൂരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. അവിടെ മാലിന്യം തള്ളാനായിരുന്നു ശ്രമം. അഞ്ചുപേരാണ് ലോറിയിലുണ്ടായിരുന്നത്.