E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:58 PM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരിലെ തണൽവീട്ടിലെ ആദ്യബാച്ച് പുറത്തിറങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാറാരോഗത്തിന്‍റെ പിടിയിലായവര്‍ക്ക് ആശ്രയമായി കണ്ണൂരില്‍ ആരംഭിച്ച 'തണല്‍വീട്ടിലെ ആദ്യബാച്ച് പുറത്തിറങ്ങുന്നു. ശരീരം തളര്‍ന്ന കിടപ്പിലായ ഒമ്പത് രോഗികളെ മൂന്നുമാസം കൊണ്ട് നടത്തിയ ശേഷമാണ് വീടുകളിലേക്ക് മാറ്റുന്നത്. വിവിധരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സൗജന്യമായി ചികില്‍സയുംസംരക്ഷണവും നല്‍കുന്ന തണല്‍വീടിലേക്ക് കൂടുതല്‍ ആളുകള്‍ ആശ്രയം തേടി എത്തുന്നുണ്ട്. 

കണ്ണൂരിലെ ഒരുകൂട്ടം നല്ലമനസുകളുടെ പ്രവര്‍ത്തനഫലമായാണ് പ്രതീക്ഷയറ്റ ഈ ജന്‍മങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നത്. ബൈക്കില്‍ നിന്നും കെട്ടിടത്തില്‍ നിന്നും കുളത്തില്‍നിന്നുമെല്ലാം വീണ് അരക്കുതാഴെ ചലനമറ്റവരാണ് തുടര്‍ച്ചയായ ഫിസിയോതെറാപ്പി ചികില്‍സയിലൂടെ നടക്കാന്‍ തുടങ്ങുന്നത്. പകല്‍ സമയങ്ങളില്‍ ഉച്ചഭക്ഷണസമയമൊഴിച്ച് തുടര്‍ച്ചയായ ഫിസിയോതെറാപ്പിയാണ് തണല്‍വീടിലെ പ്രത്യേകത. ഈ ബാച്ച് പുറത്തിറങ്ങിയാല്‍ അടുത്ത പതിനാല് പേരെ അന്നുതന്നെ പ്രവേശിപ്പിച്ച് ചികില്‍സആരംഭിക്കും. 

മൂന്നുനിലകളിലായാണ് തണല്‍വീട് പ്രവര്‍ത്തിക്കുന്നത്. മറവിരോഗബാധിതര്‍ക്കുള്ള ഡേ കെയര്‍ സംവിധാനമാണ് താഴത്തെ നിലയില്‍. രണ്ടു വാഹനങ്ങളിലായി എല്ലാദിവസവും പ്രവര്‍ത്തകര്‍ മറവിരോഗം ബാധിച്ചവരുടെ വീട്ടിലെത്തി കേന്ദ്രത്തിലെത്തിച്ച് ചികില്‍സയും പരിചരണവും നല്‍കും. തളര്‍ന്നുപോയ രോഗികളെ ഒന്നാം നിലയില്‍ പാര്‍പ്പിച്ച് ചികില്‍സിക്കും. തെരുവില്‍ ഉപേക്ഷിക്കപ്പെവര്‍ക്കുള്ള പാലിയേറ്റീവ് സെന്‍റര്‍ മൂന്നാം നിലയിലുണ്ട്. കൂടുതല്‍ ആളുകള്‍ ചികില്‍സക്കായി എത്തിയതോടെ വിപുലമായ സംവിധാനത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ് തണല്‍വീട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :